Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Streets

Kollam

വീ​ഥി​ക​ളി​ൽ ത​ല​യു​യ​ർ​ത്തി ഫുട്ബോൾ താ​ര​ങ്ങ​ൾ

കൊ​ല്ലം: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ തു​ട​ങ്ങാ​ൻ മ​ണി​ക്കൂ​റു​ക​ൾ​മാ​ത്രം ശേ​ഷി​ക്കെ ആ​ര​വ​ത്തി​ൽ അ​ലി​ഞ്ഞ്‌ കൊ​ല്ലം. ന​ഗ​ര​വീ​ഥി​ക​ളി​ൽ ക്രി​സ്ത്യാ​നോ റൊ​ണാ​ൾ​ഡോ​യും ല​യ​ണ​ൽ മെ​സി​യും നെ​യ്‌​മ​റു​മെ​ല്ലാം ത​ല​യു​യ​ർ​ത്തി.അ​ർ​ജ​ന്‍റീ​ന, ബ്ര​സീ​ൽ, പോ​ർ​ച്ചു​ഗ​ൽ തു​ട​ങ്ങി ത​ങ്ങ​ളു​ടെ ഇ​ഷ്ട ടീ​മു​ക​ളു​ടെ ജേ​ഴ്സി അ​ണി​ഞ്ഞ​വ​ർ നി​ര​ത്തു​ക​ളി​ൽ സ​ജീ​വം.

ഫു​ട്ബോ​ൾ ആ​ര​വം തു​ട​ങ്ങി​യ​തോ​ടെ ത​ങ്ങ​ളു​ടെ പ്രി​യ ടീ​മി​ന്‍റെ കൊ​ടി​ക​ളും ജേ​ഴ്സി​ക​ളും വാ​ങ്ങാ​നു​ള്ള തി​ര​ക്കി​ലാ​ണ്‌ ആ​രാ​ധ​ക​ർ. ക​ടു​ത്ത ഫു​ട്ബോ​ൾ ആ​രാ​ധ​ക​നും പ​ള്ളി​മു​ക്ക് സ്വ​ദേ​ശി​യു​മാ​യ ന​ജീ​ബി​ന്‍റെ മെ​യി​ൻ​റോ​ഡി​ലെ നൂ​ർ ഫാ​ബ്രി​ക്സി​ലേ​ക്കും ആ​രാ​ധ​ക​രു​ടെ ഒ​ഴു​ക്കാണ്.

തോ​ര​ണം, കൊ​ടി, പോ​സ്റ്റ​റു​ക​ൾ, സ്റ്റി​ക്ക​റു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ക​ട​യി​ലെ​ത്തി​യി​ട്ടു​ണ്ട്‌. മു​മ്പ്‌ അ​ർ​ജ​ന്‍റീ​ന, ബ്ര​സീ​ൽ ടീ​മു​ക​ളു​ടെ പ​താ​ക​യ്ക്കും ജേ​ഴ്സി​ക്കു​മാ​യി​രു​ന്നു ആ​വ​ശ്യ​ക്കാ​രേ​റെ​യെ​ങ്കി​ൽ ഇ​ത്ത​വ​ണ പോ​ർ​ച്ചു​ഗ​ൽ ആ​രാ​ധ​ക​ർ ക​ടു​ത്ത മ​ത്സ​ര​വു​മാ​യി രം​ഗ​ത്തു​ണ്ട്‌.റൊ​ണാ​ൾ​ഡോ, മെ​സി, നെ​യ്മ​ർ, എം​ബാ​പ്പെ തു​ട​ങ്ങി​യ​വ​രു​ടെ പോ​സ്റ്റ​റു​ക​ൾ​ക്ക്‌ 10 മു​ത​ൽ 100രൂ​പ​വ​രെ​യാ​ണ് വി​ല. എ ​ഫോ​ർ വ​ലി​പ്പ​മു​ള്ള സ്റ്റി​ക്ക​റി​ന് 60രൂ​പ​യാ​ണ്.കൊ​ടി​യ്ക്ക് 1200 രൂ​പ​വ​രെ​യാ​ണ് വി​ല. സാ​റ്റി​നി​ലു​ള്ള കൊ​ടി​യ്ക്ക് അ​ഞ്ച് മീ​റ്റ​ർ 600രൂ​പ​യു​മാ​ണ് വി​ല.

ഷാ​ൾ ഇ​ന​ത്തി​ലും മ​റ്റു​മു​ള്ള കൊ​ടി തോ​ര​ണ​ങ്ങ​ൾ​ക്ക് 600 മു​ത​ൽ മു​ക​ളി​ലേ​ക്കാ​ണ്വി​ല. ജേ​ഴ്സി​ക​ൾ​ക്ക് 190രൂ​പ മു​ത​ലാ​ണ് വി​ല.മാ​സ്റ്റ​ർ കോ​പ്പി​ക്ക് 950രൂ​പ വി​ല​യു​ണ്ട്‌. തു​ണി​യി​ൽ ഇ​ഷ്ട ടീ​മി​ന്‍റെ ലോ​ഗോ എ​ബ്രോ​യ്ഡ​റി ചെ​യ്യാ​ൻ 350 രൂ​പ​യാ​ണ്.


പ​താ​ക​ക​ൾ ബം​ഗ​ളൂ​രു, കൊ​ൽ​ക്ക​ത്ത, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് എ​ത്തി​ക്കു​ന്ന​ത്. ആ​രാ​ധ​ക​രു​ടെ തി​ര​ക്കു​മൂ​ലം കൂ​ടു​ത​ൽ സ്റ്റോ​ക്ക് ക​രു​തി​യി​ട്ടു​ണ്ടെ​ന്ന് ന​ജീ​ബ് പ​റ​ഞ്ഞു.

 

Latest News

Corehub Up